ചക്കിട്ടപാറ: സെന്റ് ആന്റണീസ് ഇടവക തിരുനാളിന്റെ പ്രധാന തിരുനാൾ ദിനങ്ങളായ ഇന്ന് രാവിലെ 6.30 വിശുദ്ധ കുർബാന, സന്ദേശം, വൈകീട്ട് 4.30 ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്, സെമിത്തേരി സന്ദർശനം, 7.15 സാമൂഹിക നാടകം. നാളെ രാവിലെ 6.30 തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് -ഫാ. ബിജു വള്ളിപറമ്പിൽ കാർമികനാകും, വൈകീട്ട് 4.45 പ്രസുദേന്തി വാഴ്ച, അഞ്ചിന് ആഘോഷമായ തിരുനാൾ സമൂഹബലി (നവവൈദീകർ - ഫാ. ജോർജ് തുറയ്ക്കൽ മുഖ്യകാർമികത്വത്തിൽ) 6.45-ന് പ്രദക്ഷിണം, സമാപന ആശീർവാദം, 8.45 വാദ്യമേളങ്ങൾ, 9.45 ആകാശ വിസ്മയം. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 6.30 ജപമാല ഏഴിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് - ഫാ. മാത്യു കളപ്പുര കാർമികനാകും. പത്തിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് - ഫാ. വിൻസെന്റ് കണ്ടത്തിൽ കാർമികത്വം വഹിക്കും.11.45 പ്രദക്ഷിണം, സമാപന ആശീർവാദം, 12.30 സ്നേഹവിരുന്ന്.