വി​ശു​ദ്ധ ബൈ​ബി​ൾ ക​ത്തി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ ജാ​ഥ
Sunday, February 5, 2023 11:22 PM IST
തി​രു​വ​മ്പാ​ടി :വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ലെ എ​കെ​സി​സി, മാ​തൃ​വേ​ദി, മെ​ഷ്യ​ൻ ലീ​ഗ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​കോ​ട് സാ​മൂ​ഹി​ക വി​രു​ദ്ധ​ൻ ബൈ​ബി​ൾ ക​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റാ​ലി ന​ട​ത്തി.​

പ്ര​തി​ഷേ​ധ റാ​ലി ഇ​ട​വ​ക വി​കാ​രി ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് കു​ടി​പാ​റ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ തൂ​മു​ള്ളി​ൽ , മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് ച​ക്കു​ന്നും​പു​റ​ത്ത് ,യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കീ​ഴെ​ത്ത്, ജെ​യിം​സ് നെ​ടു​ങ്ക​ല്ലേ​ൽ ,സി​ബി പൊ​ട്ടം​പ്ലാ​ക്ക​ൽ,റോ​സ​മ്മ ജോ​യി ത​റ​പ്പി​ൽ ,സ​ജി മാ​പ്പി​ള പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

പാ​റോ​പ്പ​ടി : ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്ക് അ​തി​വി​ശു​ദ്ധ​മാ​യ ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും അ​ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രേ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ച​ർ​ച്ച് പാ​റോ​പ്പ​ടി ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി.

8.45 ന് ​പാ​റോ​പ്പ​ടി പ​ള്ളി​മു​റ്റ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മൗ​ന​ജാ​ഥ എ​ൻ​ജി​യോ കോ​ർ​ട്ടേ​ഴ്സ് വ​രെ പോ​യി തി​രി​ച്ചു വ​ന്ന് പ​ള്ളി​മു​റ്റ​ത്ത് സ​മാ​പി​ച്ചു.

പാ​റോ​പ്പ​ടി ഫൊ​റോ​ന വി​കാ​രി​യും, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫൊ​റോ​ന ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഫാ. ​ഷി​ബു ക​ള​രി​ക്ക​ൽ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ൻ കാ​ട്ടാം​കോ​ട്ടി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ളി ചേ​ന്നാ​ട്ട്, സെ​ക്ര​ട്ട​റി, എ​ബ്ര​ഹാം ചൂ​ര​പൈ​ക, രൂ​പ​ത പ്ര​തി​നി​ധി ഡേ​വി​ഡ് ആ​ക്ക​പ്പ​ടി, ട്ര​ഷ​റ​ർ സ​ണ്ണി ക​ട്ട​ക്ക​യം, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ജോ​സ് കാ​ഞ്ഞാ​പ്പി​ള്ളി എ​ന്നി​വ​ർ ജാ​ഥ​ക്ക് നേ​തൃ​ത്വം ന​ൽ​കി.