വേ​ന​പ്പാ​റ സ്കൂ​ളി​ലെ ദേ​ശീ​യ പ്ര​തി​ഭ​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, February 5, 2023 11:22 PM IST
വേ​ന​പ്പാ​റ: ജ​നു​വ​രി 27 മു​ത​ൽ 31 വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി​യ സ്കൂ​ൾ ലീ​ഡ​ർ പി.​ന​ഷ​യ്ക്കും ദേ​ശീ​യ ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ് ജേ​താ​വ് അ​യി​ഷ റി​യ​യ്ക്കും സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​കൃ​തി​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ അ​ക​ൽ​ച്ച​യും പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പി.​ന​ഷ​യും ആ​ര​തി പ്ര​ദീ​പും ചേ​ർ​ന്ന് ടീ​ച്ച​ർ ഗൈ​ഡ് മി​നി​മാ​നു​വ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​യ്യാ​റാ​ക്കി​യ പ്രൊ​ജ​ക്ടാ​ണ് ജി​ല്ലാ സം​സ്ഥാ​ന ത​ലം ക​ട​ന്ന് ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ലെ​ത്തി​യ​ത്. ദേ​ശീ​യ ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​ര​ള​ത്തി​ലെ ആ​റ് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​ണ് പി ​ന​ഷ. ആ​ര​തി പ്ര​ദി​പ് ഫെ​ബ്രു​വ​രി 12 മു​ത​ൽ 14 വ​രെ കു​ട്ടി​ക്കാ​ന​ത്തു ന​ട​ക്കു​ന്ന കേ​ര​ള ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ത്ത് പ്രൊ​ജ​ക്ട് അ​വ​ത​രി​പ്പി​ക്കും. ദേ​ശീ​യ പ്ര​തി​ഭ​ക​ളെ മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​ഓം​കാ​ര​നാ​ഥ​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി മു​ൻ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ലൂ​ക്കോ​സ് മാ​ത്യു പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ് ,എം ​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഭാ​വ​ന വി​നോ​ദ് പൂ​ർ​വ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എം.​വി. ബാ​ബു അ​ധ്യാ​പ​ക​രാ​യ മി​നി മാ​നു​വ​ൽ സി.​കെ. ബി​ജി​ല വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ജ് വ ​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.