ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി; പൊ​ലു​കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, February 5, 2023 11:22 PM IST
മു​ക്കം: നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ പൊ​ലു​കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ​യും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ര​ണ്ട് ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന പ്ര​ശ്ന​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ കി​ണ​റി​ന് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി തോ​ട്ടി​ൽ നി​ന്ന് വെ​ള്ളം കി​ണ​റി​ൽ ക​ല​രു​ന്ന​ത് ഒ​ഴി​വാ​ക്കി ന​വീ​ക​രി​ച്ച​ത്.
നേ​ര​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ണ​റി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. സൂ​ഫി​യാ​ൻ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു പൊ​ലു​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി. ​ഫ​സ​ൽ ബാ​ബു, യു.​പി. മ​മ്മ​ദ്, അ​ജ്മ​ൽ പ​ന്നി​ക്കോ​ട്, അ​ബ്ദു പാ​റ​പ്പു​റ​ത്ത്, ഹ​രി​ദാ​സ​ൻ പ​ര​പ്പി​ൽ, നീ​ലാ​ണ്ട​ൻ പ​ര​പ്പി​ൽ, യു.​കെ.​സി മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.