മി​ല്‍​മ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Sunday, February 5, 2023 11:22 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മേ​ഖ​ല മി​ല്‍​മ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ‌കോ​ഴി​ക്കോ​ട് പോ​ലീ​സ് ക്ല​ബ്ബി​ല്‍ ന​ട​ന്നു. മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ത്യ​ന്‍ മൊ​കേ​രി ‌അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ല്‍​മ​യി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കെ.​എ​സ്.​മ​ണി ആ​ദ​രി​ച്ചു.
ഇ​പി​എ​ഫ്ഒ പെ​ന്‍​ഷ​ന്‍ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, പു​തി​യ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ഉ​ചി​ത​മാ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സ​ത്യ​ന്‍ മൊ​കേ​രി (പ്ര​സി​ഡ​ന്‍റ്), സ​ജീ​ഷ്.​എം(​വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), അ​രു​ണ്‍.​പി (വൈ​സ് പ്ര​സി​ഡ​ന്‍റ്) ആ​ര്‍​ബി​ന്‍ എം. ​ഭാ​സ്‌​ക​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) തോ​മ​സ് .പി ​കു​ര്യ​ന്‍ (ട്ര​ഷ​റ​ര്‍ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു