വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു
1278174
Friday, March 17, 2023 12:12 AM IST
കോടഞ്ചേരി: പട്ടികവർഗ മേഖലയിലെ കഴിയുന്ന 50 കുടുംബങ്ങൾക്കും പട്ടികജാതി സങ്കേതങ്ങളിൽ താമസിക്കുന്ന 25 കുടുംബങ്ങൾക്കും നൽകുന്ന 500 ലിറ്റർ പിവിസി വാട്ടർ ടാങ്കിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, പഞ്ചായത്ത് അംഗങ്ങളായ ലിസി ചാക്കോ, ടി.പി ഷാജു തേന്മലയിൽ, വാസുദേവൻ ഞാറ്റുകാലായിൽ, റീനാ സാബു, ചിന്നമ്മ മാത്യു വായിക്കാട്ട്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ് എന്നിവർ പങ്കെടുത്തു.