സ​മം സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Friday, March 17, 2023 12:12 AM IST
കോ​ഴി​ക്കോ​ട്: സ്ത്രീ​സ​മ​ത്വ​ത്തി​നാ​യി സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ത്തി​ന് "സ​മം' എ​ന്ന പേ​രി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് മൂ​ന്നു ദി​വ​സ​ത്തെ സാം​സ്‌​കാ​രി​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
സാം​സ്‌​കാ​രി​ക വ​കു​പ്പ്, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള ഭാ​ഷ ഇ​ന്‍​സ്റ്റി​ട്യൂ​ട്ട്, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍. ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് ടൗ​ണ്‍​ഹാ​ളി​ല്‍ നി​ല​മ്പൂ​ര്‍ ആ​യി​ഷ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ​മ്മ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ക്കാ​ദ​മി​ക്ക് സെ​മി​നാ​റു​ക​ള്‍, നൃ​ത്ത സ​ന്ധ്യ​ക​ള്‍, ഗാ​ന രാ​വു​ക​ള്‍, ഗ​സ​ല്‍​മ​ഴ, നാ​ട​ന്‍ ക​ലാ​വി​രു​ന്നു​ക​ള്‍, നാ​ട​ക​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ ശ്ര​ദ്ധേ​യ​മാ​യ പ്രൊ​ജ​ക്ടാ​ണ് സ​മം സാം​സ്‌​കാ​രി​ക ഉ​ല്‍​സ​വം. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ല​ക്ട​ര്‍ എ.​ഗീ​ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി മാ​നാ​ഞ്ചി​റ മു​ത​ല്‍ ടൗ​ണ്‍​ഹാ​ള്‍ വ​രെ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി ശി​വാ​ന​ന്ദ​ന്‍, കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​ട്യൂ​ട്ട് ഡ​യ​റ്ക്ട​ര്‍ ഡോ.​എം.​സ​ത്യ​ന്‍, പി.​ന​വീ​ന, പി.​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.