മെഗാ തൊഴിൽമേള നാളെ
1278958
Sunday, March 19, 2023 12:59 AM IST
കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ "ഒപ്പം' കാമ്പയിന്റെ ഭാഗമായി 20 ന് രാവിലെ ഒൻപതിന് കൊടുവള്ളി ജിഎംഎൽപി സ്കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എൻയുഎൽഎം, പിഎംഎവൈ, ഡിഡിയുകെകെവൈ, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. 25-ൽപ്പരം കമ്പനികളിൽ നിന്ന് 1000 ത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലടക്കം തൊഴിലവസരങ്ങളുണ്ട്.
എസ്എസ്എൽസി മുതൽ പിജി വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും, പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരങ്ങൾ ഉണ്ട്. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ്, എന്നിവയുടെ മൂന്ന് പകർപ്പുകൾ സഹിതം എത്തിച്ചേരണം. നഗരസഭ പരിധിയിൽ ഉള്ളവരെ കൂടാതെ സമീപ പഞ്ചായത്തുകാർക്കും മേളയിൽ പങ്കെടുക്കാവുന്നതാണ്. ഡോ. എം.കെ. മുനീർ എംഎൽഎ തൊഴിൽമേള ഉദ്ഘാടനം ചെയ്യും.പത്രസമ്മേനത്തിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.കെ. അനിൽകുമാർ, നഗരസഭ സെക്രട്ടറി സാജു പോൾ എന്നിവരും പങ്കെടുത്തു.