കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Tuesday, March 21, 2023 12:06 AM IST
മു​ക്കം: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ​ക്ക് ഓ​ണ​റ​റി വൈ​ൽ​ഡ്‍ ലൈ​ഫ് വാ​ർ‍​ഡ​ൻ പ​ദ​വി ന​ൽ​കി​യി​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എം. ​പാ​ന​ൽ ഷൂ​ട്ട​ർ സ​ജി തോ​മ​സാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. പ​ന്നി​യെ സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും പ​തി​നാ​റാം വാ​ർ​ഡ് അം​ഗം ഫ​സ​ൽ കൊ​ടി​യ​ത്തൂ​രി​ന്‍റെ​യും ക​ർ​ഷ​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മ​റ​വ് ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ
ചാ​ത്ത​പ്പ​റ​മ്പ്, മു​റ്റ​ത്തും​മൂ​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വി​ള​ക​ൾ ന​ശി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് തീ​രാ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​യ​മ​പ​ര​മാ​യി കൊ​ല്ലു​ന്ന​തി​ന് ഇ​നി​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് അ​റി​യി​ച്ചു.