കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
1280352
Thursday, March 23, 2023 11:40 PM IST
മരഞ്ചാട്ടി: മലയോര മേഖലയിലെ വിദ്യാഭ്യാസ വികസത്തിന് നേതൃത്വം വഹിക്കുന്ന മരഞ്ചാട്ടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയതായി നിർമിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. എൽഎസ്എസ് വിജയി റോണിറ്റ് സെബസ് റെനീഷിന് അവാർഡ് നൽകി.
സ്കൂൾ മാനേജർ ഫാ. കുര്യൻ താന്നിക്കൽ, ഹെഡ്മാസ്റ്റർ ബേബി കട്ടിക്കാനയിൽ, വാർഡ് അംഗം ബാബു മുട്ടോളി, അധ്യാപികമാരായ ഷാന്റി തോണിക്കുഴി, റോഷ്ന കോലോത്ത്, സില്‍വി പാറടിയിൽ, പിടിഎ പ്രസിഡന്റ് റോബിൻ മനയാനി, സ്കൂൾ കമ്മിറ്റി പ്രതിനിധി ജോൺ പന്തപ്പള്ളി എന്നിവർ പ്രസംഗിച്ചു.