ക്ര​ഷ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം രാ​ത്രി​യും; നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, March 26, 2023 12:04 AM IST
മു​ക്കം: ക്ര​ഷ​ർ പ്ര​വ​ർ​ത്ത​നം രാ​ത്രി​യും തു​ട​രു​ന്ന​തി​ൽ പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ ക്ര​ഷ​ർ യൂ​ണി​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.​

കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ലാ​തി​ർ​ത്തി​യി​ൽ വാ​ലി​ല്ലാ​പു​ഴ മു​ത്തോ​ട് ഭാ​ഗ​ത്തെ ഫ്ര​ന്‍റ​റ്സ് ക്ര​ഷ​റി​ന് മു​ന്നി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ക്വാ​റി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക, വൈ​കീ​ട്ട് 6 മു​ത​ൽ രാ​വി​ലെ 6 വ​രെ​യു​ള്ള ക്ര​ഷ​ർ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ്ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ക, രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ലോ​ഡ് കൊ​ണ്ട് പോ​വു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, പ​രി​സ​ര​വാ​സി​ക​ൾ​ക്ക് സ്വ​സ്ഥ​മാ​യി കി​ട​ന്നു​റ​ങ്ങാ​ൻ അ​വ​സ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

സൂ​ച​ന സ​മ​രം കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ക​രീം പ​ഴ​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു മാ​സം മു​ൻ​പ് ക്ര​ഷ​റി​ൽ നി​ന്നും ലോ​ഡു​മാ​യി വ​ന്ന വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. സൂ​ച​ന സ​മ​ര​ത്തി​ൽ ന​ട​പ​ടി​യാ​യി​ല്ല​ങ്കി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു