പുഴയിൽ വീണു യുവാവ് മരിച്ചു
1281316
Sunday, March 26, 2023 10:48 PM IST
രാമപുരം: നാറാണത്ത് പുഴയിൽ വീണു യുവാവ് മരിച്ചു. മേലേച്ചോലയിലെ കരിന്പന കുന്നത്ത് പരേതനായ ചെരിക്കക്കാട്ടിൽ അലവിക്കുട്ടിയുടെ മകൻ നൗഷാദ്ബാബു (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും മങ്കട ട്രോമാ കെയർ വോളണ്ടിയർമാരും മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. പുഴയിൽ വീണതിനെ തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണം. മങ്കട പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: കുന്നക്കാട് ഷമീബ (പാങ്ങ് വാഴക്കോട്). മക്കൾ: മുഹമ്മദ് ജാസിൽ (ഒന്പത്), മുഹമ്മദ് ജാസിം(അഞ്ച്). മാതാവ്: ആമിന എന്ന ഇമ്മുട്ടി (കാറൽമണ്ണ). സഹോദരങ്ങൾ: റജ്ലീന, ഫസ്ലീന, ഷംസത്ത്, സീനത്ത്.