ക​ട്ടി​പ്പാ​റ ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ പ​ഞ്ച​ക​ര്‍​മ ബ്ലോ​ക്ക് തു​ട​ങ്ങി
Tuesday, March 28, 2023 12:19 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ പ​ഞ്ച​ക​ര്‍​മ ബ്ലോ​ക്ക് പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. പ്ര​വീ​ണ്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ പ്രേം​ജി ജെ​യിം​സ്, ഫ​ര്‍​മ​സി​സ്റ്റ് കെ.​ജി.​രാ​ജ​ന്‍, ജി​തി​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി​യി​ലെ പ്ര​സ​വാ​ന​ന്ത​ര​മു​ള്ള ആ​യു​ര്‍​വേ​ദ പ​ഞ്ച​ക​ർ​മ ചി​കി​ത്സ​യും ഇ​വി​ടെ ന​ല്‍​കും. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കൈ​ത്തി​രി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പെ​ടു​ന്ന​വ​ര്‍​ക്കും ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കും. ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​നെ​സ്സ് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തി​യ ക​ട്ടി​പ്പാ​റ ആ​യു​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ല്‍ പ​ത്തോ​ളം പ​ദ്ധ​തി​ക​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഹ​രി​കി​ര​ണം ട്രൈ​ബ​ല്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ പ​ദ്ധ​തി, അ​രി​കെ ആ​യു​ര്‍​വേ​ദ പാ​ലി​യേ​റ്റീ​വ് ജീ​രി​യാ​ട്രി​ക് കെ​യ​ര്‍ പ​ദ്ധ​തി, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി, നേ​ത്രം, ഇ​എ​ന്‍​ടി ആ​യു​ര്‍​വേ​ദ സ​ര്‍​ജ​റി യൂ​ണി​റ്റ്, അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി, ശ്ര​ദ്ധ പ​ദ്ധ​തി, യോ​ഗ പ​ദ്ധ​തി, പ​ഞ്ച​ക​ർ​മ പ​ദ്ധ​തി, സ്‌​നേ​ഹ​ധാ​ര ഹോം ​കെ​യ​ര്‍, ആ​ശ്ര​യ പ​ദ്ധ​തി, അ​രു​ണി​മ പ​ദ്ധ​തി എ​ന്നി​വ ന​ട​ന്നു​വ​രു​ന്നു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കെ.​എം.​മ​ന്‍​സൂ​ര്‍, ആ​യു​ഷ് വ​കു​പ്പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ .​അ​നീ​ന ത്യാ​ഗ​രാ​ജ​ന്‍, സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഹിം, ബേ​ബി ര​വീ​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ബൂ​ബ​ക്ക​ര്‍​കു​ട്ടി, ഡോ.​സ​ഫ് ന ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.