‌ലോ​കം വ​ഴി​ത്തി​രി​ൽ: ടി.​പി. ശ്രീ​നി​വാ​സ​ന്‍
Wednesday, March 29, 2023 11:40 PM IST
കോ​ഴി​ക്കോ​ട്: പ​ഴ​യ ലോ​ക​ക്ര​മം ന​ഷ്ട​മാ​യെ​ന്നും പു​തി​യ ലോ​ക​ക്ര​മം എ​ന്നു രൂ​പ​പ്പെ​ടു​മെ​ന്ന​തു സം​ബ​ന്ധി​ച്ച അ​നി​ശ്ചി​താ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്നും ന​യ​ത​ന്ത്ര​വി​ദ​ഗ്ധ​നും മു​ന്‍ അം​ബാ​സ​ഡ​റു​മാ​യ ടി.​പി. ശ്രീ​നി​വാ​സ​ന്‍.

കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ല്‍ രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളെ അ​ധി​ക​രി​ച്ചു ന​ട​ന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം. ഒ​രു രാ​ജ്യ​വും ഇ​ന്ന​ത്തെ ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ​ന്തു​ഷ്ട​മ​ല്ലെ​ന്ന് ടി.​പി.​ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ങ്ങ​ളെ​ല്ലാം മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന കാ​ല​മാ​ണ്. ന​യ​ത​ന്ത്ര​മേ​ഖ​ല സ​ങ്കീ​ര്‍​ണ​മാ​യി തു​ട​രു​ക​യാ​ണ്. അ​നി​ശ്ചി​താ​വ​സ്ഥ​യും ആ​ശ​യ​ക്കു​ഴ​പ്പ​വും നി​മി​ത്തം ന​യ​ത​ന്ത്ര​രം​ഗ​ത്തു​ള്‍​പ്പെ​ടെ ഗൗ​ര​വ​ത​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്‍​ഡ് ഫോ​റി​ന്‍ ലാം​ഗ്വേ​ജ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര മീ​ഡി​യ സ്റ്റ​ഡീ​സ് കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.

എ​ന്‍​ഐ​ടി ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. പ്ര​സാ​ദ് കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഡ​മി​ക് സ​ഹ​ക​ര​ണ​ത്തി​നാ​യി എ​ന്‍​ഐ​ടി നേ​ര​ത്തേ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടി​രു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് ഓ​ഫ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (മാ​ഗ്‌​കോം) നു​മാ​യി ചേ​ര്‍​ന്നാ​ണ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മീ​ഡി​യ സ്റ്റ​ഡീ​സ് പി​ജി ഡി​പ്ലോ​മ ആ​രം​ഭി​ക്കു​ന്ന​ത്. ജ​ര്‍​മ​ന്‍ ടി​വി ചീ​ഫ് പ്രൊ​ഡ്യൂ​സ​ര്‍ (സൗ​ത്ത് ഏ​ഷ്യ) പി.​എം. നാ​രാ​യ​ണ​ന്‍, മാ​ഗ്‌​കോം ഡ​യ​റ​ക്ട​ര്‍ എ.​കെ. അ​നു​രാ​ജ്, സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്‍​ഡ് ഫോ​റി​ന്‍ ലാം​ഗ്വേ​ജ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​കെ. ര​വി​വ​ര്‍​മ, സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​പ്രീ​തി ന​വ​നീ​ത്, ടെ​ക്‌​നോ​ള​ജി ബി​സി​ന​സ് ഇ​ന്‍​ക്യു​ബേ​റ്റ​ര്‍ സി​ഇ​ഒ ഡോ. ​എം. പ്രീ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.