ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Saturday, April 1, 2023 11:32 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ സം​രം​ഭ​ക​ർ​ക്ക് കൈ​താ​ങ്ങാ​യി ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഗ്രാ​മ​ത്തി​ലെ വ​നി​താ ഗ്രൂ​പ്പ് സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
ത​മ്പ​ല​മ​ണ്ണ വാ​ർ​ഡി​ലാ​ണ് ആ​ദ്യ യൂ​ണി​റ്റ് തു​റ​ന്ന​ത്. ഘ​ട്ടം ഘ​ട്ട​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​രം യൂ​ണി​റ്റു​ക​ൾ തു​റ​ന്ന് ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, അ​പ്പു കോ​ട്ട​യി​ൽ, സെ​ക്ര​ട്ട​റി ബി​ബി​ൻ ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.