കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Saturday, June 3, 2023 12:16 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന ര​ണ്ടു കാ​ട്ടു​പ​ന്നി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വ​ച്ച് കൊ​ന്നു.
കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തു​വാ​ൻ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ടു നാ​യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ക​ൽ സ​മ​യ​ത്ത് കു​റ്റി​ക്കാ​ടു​ക​ളി​ലും മ​ല​ഞ്ചെ​രു​വി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് ര​ണ്ടു പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ​തും ഇ​ല്ലാ​യ്മ ചെ​യ്ത​തും.കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, കൊ​ടി​യ​ത്തൂ​ർ, മു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലെ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​ര​യ ത​ങ്ക​ച്ച​ൻ കു​ന്നും​പു​റ​ത്ത്, ജോ​സ് വ​ട്ടോ​ർ​കൂ​ടി​യി​ൽ, വി​ൽ​സ​ൺ എ​ട​ക്ക​ര, വി.​വി ബാ​ല​ൻ, വി​ല്യം​സ് അ​മ്പാ​ട്ട്, എം.​എ​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ഗ​സ്റ്റി​ൻ ജോ​ൺ, ബാ​ബു ജോ​ൺ, ച​ന്ദ്ര​മോ​ഹ​ൻ, എ.​എ സെ​ബാ​സ്റ്റ്യ​ൻ, ജേ​ക്ക​ബ് മാ​ത്യു, വ​യ​നാ​ട്ടി​ൽ നി​ന്നും വ​ന്ന വ​നി​താ ഷൂ​ട്ട​ർ ബ​ബി​ത ബെ​ന്നി, ജോ​ർ​ജ് തോ​ട്ടു​മു​ക്കം എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ സം​ബ​ന്ധി​ച്ച​ത്. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി ന​ട​ത്ത​പ്പെ​ട്ട ഈ ​ഡ്രൈ​വി​ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നാ അ​ശോ​ക​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​ർ​മാ​ൻ​മാ​രാ​യ ജോ​സ് പെ​രു​മ്പ​ള്ളി, സി​ബി ചി​ര​ണ്ടാ​യ​ത്ത്, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.