ഷീ ​ടൂ​വീ​ല​ർ പ​ദ്ധ​തി: ജി​ല്ല​യി​ൽ കേ​ര​ള ബാ​ങ്ക് അ​നു​വ​ദി​ച്ച​ത് 2.11 കോ​ടി രൂ​പ
Wednesday, September 13, 2023 3:08 AM IST
കോ​ഴി​ക്കോ​ട്: വ​നി​താ സം​രം​ഭ​ക​ർ​ക്ക് വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ളു​മാ​യി കേ​ര​ള ബാ​ങ്ക്. സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വാ​യ്പാ പ​ദ്ധ​തി​ക​ൾ സ​ഹാ​യ​ക​മാ​കു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത വ​നി​ത​ക​ളി​ലൂ​ടെ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ര​ള ബാ​ങ്കി​ന്‍റെ എം​എ​സ്എം​ഇ, കെ​സി​സി വാ​യ്പ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 45 ല​ധി​കം പ​ദ്ധ​തി​ക​ളാ​ണ് ബാ​ങ്ക് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ 10 ൽ ​അ​ധി​കം വാ​യ്പ​ക​ളാ​ണ് വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ഷീ ​ടൂ​വീ​ല​ർ വാ​യ്പ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 181 പേ​ർ​ക്കാ​യി 2 കോ​ടി 11 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

വ​നി​താ പ്ല​സ് വാ​യ്പ പ​ദ്ധ​തി​യി​ലൂ​ടെ സം​രം​ഭ​ക പ​ദ്ധ​തി​ക​ൾ​ക്കാ​യി 1584 പേ​ർ​ക്ക് 26 കോ​ടി 48 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യും അ​നു​വ​ദി​ച്ചു. കേ​ര​ള ബാ​ങ്ക് ശാ​ഖ​ക​ളി​ൽ എ​ത്തു​ന്ന കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളും ഈ ​ര​ണ്ടു പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചാ​ണെ​ന്ന് കേ​ര​ള ബാ​ങ്ക് ജി​ല്ലാ പി​ആ​ർ​ഒ സ​ഹ​ദ് പ​റ​യു​ന്നു.സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പ​യാ​ണ് ഷീ ​ടു വീ​ല​ർ.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബി​നി​ക​ൾ തു​ട​ങ്ങി എ​ല്ലാ വ​നി​ത​ക​ൾ​ക്കും വാ​യ്പ​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ണ്. ഇ​തു​വ​ഴി ഇ​ല​ക്ട്രി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കു​ന്നു. കേ​വ​ലം 9.75 ശ​ത​മാ​നം പ​ലി​ശ​യി​ൽ ഏ​ഴു വ​ർ​ഷ​ത്തെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി ഈ ​വാ​യ്പ പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. വാ​ഹ​ന വി​ല​യു​ടെ 90 ശ​ത​മാ​നം വ​രെ വാ​യ്പ അ​നു​വ​ദി​ക്കു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് പ്ര​തി​മാ​സ തി​രി​ച്ച​ട​വ് 1648 രൂ​പ മാ​ത്ര​മാ​ണ്.


വ​രു​മാ​നം ഇ​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ഥി​ര വ​രു​മാ​ന​മു​ള്ള അ​ച്ഛ​ന്‍റെ​യോ ഭ​ർ​ത്താ​വി​ന്‍റെ​യോ അ​മ്മ​യു​ടെ​യോ വ​രു​മാ​ന സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും വാ​യ്പ ല​ഭി​ക്കും.

പ​ദ്ധ​തി പ്ര​കാ​രം 79 വ​നി​ത​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ മാ​സം അ​ത്തോ​ളി കേ​ര​ള ബാ​ങ്ക് ശാ​ഖ​യി​ലൂ​ടെ ടൂ ​വീ​ല​ർ ന​ൽ​കി​യ​ത്. വ​നി​താ പ്ല​സ് ബി​സി​ന​സ് വാ​യ്പ പ​ദ്ധ​തി പ്ര​കാ​രം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വ​നി​താ സം​രം​ഭ​ക​ർ​ക്കും പ​ര​മാ​വ​ധി 5 ല​ക്ഷം രൂ​പ വ​രെ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ വാ​യ്പ ല​ഭി​ക്കും.

18 മു​ത​ൽ 65 വ​യ​സ്‌ വ​രെ​യു​ള്ള വ​നി​ത​ക​ൾ​ക്കാ​ണ് 9.75 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ല​ഭ്യ​മാ​വു​ക. വ​നി​ത​ക​ൾ​ക്ക് ബ്യൂ​ട്ടി​പാ​ർ​ല​ർ, ത​യ്യ​ൽ, ട്യൂ​ഷ​ൻ സെ​ന്‍റ​ർ, ഡേ ​കെ​യ​ർ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നും ഇ​തി​ലൂ​ടെ വാ​യ്പ ല​ഭി​ക്കു​ന്നു. ഈ​ടു​ക​ളി​ല്ലാ​തെ​ത​ന്നെ വാ​യ്പ ല​ഭ്യ​മാ​കു​ന്നു​വെ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.