പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, April 12, 2024 7:15 AM IST
കു​ന്ന​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കി​യ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗീ​കാ​ര​മു​ള്ള ലൈ​ബ്ര​റി​ക​ൾ​ക്ക് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള "വ​യ​ലും വാ​യ​ന​യും' പ​ദ്ധ​തി​യി​ൽ നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ചു.

ചാ​ത്ത​ങ്കാ​വ് പൊ​തു​ജ​ന വാ​യ​ന​ശാ​ല കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കു​ന്ന​മം​ഗ​ലം കൃ​ഷി​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എം. ​രൂ​പേ​ഷ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ മെ​മ്പ​ർ സു​രേ​ന്ദ്ര​നാ​ഥി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ചാ​ത്ത​ങ്കാ​വി​ലെ 50 സെ​ന്‍റ് സ്ഥ​ല​ത്ത് വെ​ണ്ട, വെ​ള്ള​രി, പ​യ​ർ, ചു​ര​ങ്ങ, ക​ക്കി​രി, ചീ​ര മു​ത​ലാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. പൊ​തു​ജ​ന വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, സെ​ക്ര​ട്ട​റി ര​ത്നാ​ക​ര​ൻ,

വാ​യ​ന​ശാ​ല പ​ഞ്ചാ​യ​ത്ത് ത​ല സ​മി​തി ക​ൺ​വീ​ന​ർ മാ​ധ​വ​ൻ, മ​ല​യാ​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ത്യ​ൻ, വാ​യ​ന​ശാ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ര​വീ​ന്ദ്ര​ൻ, വാ​യ​ന​ശാ​ല വ​നി​ത ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി ത​ങ്ക​മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.