കൂരാച്ചുണ്ടിൽ കുടുംബശ്രീ വനിതാ സംരംഭം ഉദ്ഘാടനം ചെയ്തു
1424953
Sunday, May 26, 2024 4:22 AM IST
കൂരാച്ചുണ്ട്: ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂരാച്ചുണ്ട് പഞ്ചായത്തിൽ ആരംഭിച്ച കുടുംബശ്രീ വനിതാ സംരംഭം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന, പഞ്ചായത്ത് അംഗം വിജയൻ കിഴക്കയിൽമീത്തൽ, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, വി.ജെ. സണ്ണി, കെ.ജി. അരുൺ, മുഹമ്മദ് പുള്ളുപറമ്പിൽ, ജോബി വാളിയാംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.