പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് പതിനേഴാം വാർഡിൽപ്പെട്ട കൽപ്പത്തൂർ വായനശാല മുണ്ടോകുളങ്ങര ഷാജിയുടെ വീട്ടിലെ കിണറും ആൾമറയും ഇടിഞ്ഞു താഴ്ന്നു. മോട്ടോറും വെള്ളത്തിനടിയിലായി. 60000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാർഡ് അംഗം പി.പി. അബ്ദുൾസലാം സ്ഥലം സന്ദർശിച്ചു.