തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ആ​ർ​ടി യോ​ഗം ചേ​ർ​ന്നു
Sunday, August 4, 2024 5:24 AM IST
തി​രു​വ​മ്പാ​ടി: പ്ര​കൃ​തി​ക്ഷോ​ഭം, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ എ​ന്നി​വ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ട് മു​ന്നൊ​രു​ക്കം ന​ട​ത്താ​നും ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ​രി​ശീ​ല​നം കി​ട്ടി​യ​വ​രെ​യും മു​ന്പ് മി​ക​ച്ച രീ​തി​യി​ൽ ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ആ​ർ​ടി യോ​ഗം ചേ​ർ​ന്നു.

യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, മെ​മ്പ​ർ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ലി​സി സ​ണ്ണി, ഷൈ​നി , അ​പ്പു കോ​ട്ടാ​യി​ൽ, കെ.​എ. മു​ഹ​മ്മ​ദാ​ലി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കോ​മ​ളാ​ങ്ക​ൻ, കൃ​ഷി ഓ​ഫീ​സ​ർ ഫാ​സി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.