രേ​ഖ​ക​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​ദാ​ല​ത്ത് 16ന്; 12 ലേ​റെ കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കും
Tuesday, August 13, 2024 4:28 AM IST
വി​ല​ങ്ങാ​ട്: ജൂ​ലൈ 30ന് ​പു​ല​ർ​ച്ചെ വി​ല​ങ്ങാ​ട് ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു രേ​ഖ​ക​ൾ പു​ന:​സൃ​ഷ്ടി​ച്ചു ന​ൽ​കാ​നു​ള്ള പ്ര​ത്യേ​ക അ​ദാ​ല​ത്ത് ഓ​ഗ​സ്റ്റ് 16ന് ​വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന അ​ദാ​ല​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ 12 ലേ​റെ കൗ​ണ്ട​റു​ക​ൾ ഉ​ണ്ടാ​കും.

റേ​ഷ​ൻ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, ആ​ധാ​ർ കാ​ർ​ഡ്, ആ​ർ​സി ബു​ക്ക്, യു​ഐ​ഡി, ബാ​ങ്ക് പാ​സ് ബു​ക്ക്, ഭൂ ​രേ​ഖ​ക​ൾ, ജ​ന​ന/​മ​ര​ണ/​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റു റ​വ​ന്യു രേ​ഖ​ക​ൾ, കൃ​ഷി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ, സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യ്ക്കാ​ണ് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ ഉ​ണ്ടാ​വകുക. പ്ര​ത്യേ​ക അ​ദാ​ല​ത്ത് വി​ല​ങ്ങാ​ട്ടെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നും അ​ല്ലാ​ത്ത ഒ​രു അ​പേ​ക്ഷ​യും സ്വീ​ക​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ദാ​ല​ത്തി​ൽവ​ച്ചു​ത​ന്നെ ക​ഴി​യു​ന്ന​ത്ര രേ​ഖ​ക​ൾ പു​ന:​സൃ​ഷ്ടി​ച്ചു ന​ൽ​കാ​നാ​ണ് ശ്ര​മം. അ​ദാ​ല​ത്തി​ൽ വ​രു​ന്ന​വ​ർ അ​വ​രു​ടെ ന​ഷ്ട​മാ​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ അ​തോ അ​ല്ലെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ളു​ടെ ന​ന്പ​റോ (ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് മു​ത​ലാ​യ​വ) മ​റ്റ് എ​ന്തെ​ങ്കി​ലും സൂ​ച​നാ ന​ന്പ​റു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ​യും ക​രു​ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


ഒ​ന്നാം കൗ​ണ്ട​റി​ലെ ര​ജി​സ്ട്രേ​ഷ​നുശേ​ഷം ആ​വ​ശ്യ​ക്കാ​ര​നു ന​ഷ്ട​മാ​യ രേ​ഖ​ക​ൾ ഏ​താ​ണോ അ​ത​നു​സ​രി​ച്ചു​ള്ള അ​താ​തു കൗ​ണ്ട​റി​ലേ​ക്ക് തി​രി​ച്ചുവി​ടും. റ​വ​ന്യു, സി​വി​ൽ സ​പ്ലൈ​സ്, ഇ​ല​ക്ഷ​ൻ, ഐ​ടി മി​ഷ​ൻ, മോ​ട്ടോ​ർ വാ​ഹ​നം, സാ​മൂ​ഹ്യ​നീ​തി, ത​ദേ​ശ സ്വ​യം​ഭ​ര​ണം, കൃ​ഷി, ര​ജി​സ്ട്രേ​ഷ​ൻ, വി​ദ്യാ​ഭ്യാ​സം എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ക്യാ​ന്പി​ൽ ഉ​ണ്ടാ​വും. ഇ​തി​നു​പു​റ​മേ ലീ​ഡ് ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​കും.

പ്ര​ത്യേ​ക അ​ദാ​ല​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. അ​സി. ക​ള​ക്ട​ർ ആ​യു​ഷ് ഗോ​യ​ൽ, വ​ട​ക​ര ആ​ർ​ഡി​ഒ പി. ​അ​ൻ​വ​ർ സാ​ദ​ത്ത്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ദു​ര​ന്ത​നി​വാ​ര​ണം) എ​സ്. സ​ജീ​ദ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.