സൗ​ജ​ന്യ​മാ​യി പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാം
Wednesday, September 11, 2024 5:09 AM IST
കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം മ​ന​സി​ലാ​ക്കു​ന്ന​തി​നും സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച് ഗു​ണ നി​ല​വാ​രം ബോ​ധ്യ​പ്പെ​ടു​ന്ന​തി​നും സൗ​ജ​ന്യ​മാ​യി പാ​ൽ പ​രി​ശോ​ധി​ക്കാ​ൻ യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്.

കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ അ​ഞ്ചാം നി​ല​യി​ലെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ യൂ​ണി​റ്റി​ൽ 10 മു​ത​ൽ 14 വ​രെ​യാ​ണ് പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന ക്യാം​പ്, ക്വാ​ളി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​ഗ​വാ​സ് നി​ർ​വ​ഹി​ച്ചു.

ഓ​ണ​ക്കാ​ല​ത്ത് പാ​ൽ വി​ല്പ​ന വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് കൂ​ടു​ത​ലാ​യി പാ​ൽ എ​ത്തു​ന്നു​ണ്ട്. വി​പ​ണി​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന സാ​ന്പി​ളു​ക​ൾ​ക്ക് പു​റ​മെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന പാ​ൽ ലാ​ബി​ൽ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു ഫ​ലം ന​ൽ​കു​ന്ന​ത്.


ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കാ​യി കു​റ​ഞ്ഞ​ത് 200 മി​ല്ലി പാ​ൽ സാ​ന്പി​ൾ എ​ങ്കി​ലും കൊ​ണ്ടു​വ​ര​ണം. പാ​ക്ക​റ്റ് പാ​ൽ ആ​ണെ​ങ്കി​ൽ പാ​ക്ക​റ്റ് പൊ​ട്ടി​ക്കാ​തെ എ​ത്തി​ക്ക​ണം. മാ​യം ചേ​ർ​ന്ന പാ​ൽ ക​ണ്ടെ​ത്തി​യാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ്. ഫോ​ണ്‍: 0495-2371254.