കൊയിലാണ്ടി: യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങളം കാട്ടിൽ പീടിക പീടികശാലകണ്ടി നജ്റുഫി (37) നെയാണ് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജാഫറിന്റെയും നജീബയുടെയും മകനാണ്. ഭാര്യ: മുഫ്ലിയ. മക്കൾ: മുഹമ്മദ് നിർഷാഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ. സഹോദരങ്ങൾ: മഹറൂഫ്, ജഫ്ന.