വ​ന്യ​മൃ​ഗ​ശ​ല്യം: കാ​ർ​ഷി​ക പു​രോ​ഗ​മ​നസ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Monday, December 6, 2021 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ജി​ല്ല​യി​ൽ ഉ​ട​നീ​ളം വ​ർ​ധി​ച്ചു വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. 13 ന് ​ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ബ​ത്തേ​രി​യി​ൽ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ​യി​ൽ 21 ന് ​ഉ​പ​വാ​സ​സ​മ​രം സം​ഘ​ടി​പ്പി​ക്കും. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ വി​ദൂ​ര​ഭാ​വി​യി​ൽ ജി​ല്ല പൂ​ർ​ണ​മാ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റും.
ഒ​രു വി​ഭാ​ഗം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​പി. വ​ർ​ക്കി, കെ.​പി. യൂ​സ​ഫ് ഹാ​ജി, വി.​എം. വ​ർ​ഗീ​സ്, ടി.​പി. ശ​ശി, ക​ണ്ണി​വ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, എം.​കെ. ബാ​ല​ൻ, വ​ത്സ ചാ​ക്കോ, ഇ.​പി. ജേ​ക്ക​ബ്, ഒ.​കെ. ഷി​ബു, ബി​ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ, പി. ​കു​ഞ്ഞാ​ലി, വി. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, ഷാ​ലി​ൻ ജോ​ർ​ജ്, പി.​എം. സ​ഹ​ദേ​വ​ൻ, വി.​കെ. ഷാ​ജി, കാ​സിം പു​ളി​ഞ്ഞാ​ൽ, കെ.​സി. എ​ൽ​ദോ, ആ​ർ.​കെ. ഇ​സ്മാ​യി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.