പ്ലാസ്റ്റിക് മുക്ത വയനാട്: സൈക്കിൾ റാലി നടത്തി
1224839
Monday, September 26, 2022 12:53 AM IST
കൽപ്പറ്റ: പ്ലാസ്റ്റിക് മുക്ത വയനാട് എന്ന സന്ദേശമുയർത്തി വയനാട് ബൈക്കഴ്സ് ക്ലബ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലുമായി സഹകരിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നു ലക്കിടിയിലേക്കായിരുന്നു റാലി. ഡിടിപിസി സീനിയർ മാനേജർ സി.ആർ. ഹരിഹരൻ ഫ്ളാഗ് ഓഫ് ചെയ്തു.
ചുരത്തിലും പരിസരങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് നിരവധി ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികളിലേറെയും ഭക്ഷണം കഴിക്കാൻ തെരഞ്ഞെടുക്കുന്നത് ലക്കിടിക്കും വൈത്തിരിക്കും ഇടയിലുള്ള പൊതുനിരത്താണ്. സഞ്ചാരികളിൽ പലരും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയിലാണ് ഉപേക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബൈക്കേഴ്സ് ക്ലബ് ബോധവത്കരണവുമായി രംഗത്തിറങ്ങിയത്. ക്ലബിലെ മുപ്പത്തിയഞ്ചോളം വരുന്ന അംഗങ്ങൾ ജില്ലാ കവാടം മുതൽ വൈത്തിരി വരെ ഭാഗങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ക്ലബ് ട്രഷറർ ടി. അബ്ദുൾ ഹാരിഫ് റാലിക്ക് നേതൃത്വം നൽകി.