മാ​ലി​ന്യ സം​സ്കര​ണ​വും ശേ​ഖ​ര​ണ​വും ഇ​നി ഡി​ജി​റ്റ​ലി​ൽ
Thursday, September 29, 2022 11:53 PM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പി​ന്‍റെ എ​ൻ റോ​ൾ​മെ​ന്‍റും ക്യു​ആ​ർ കോ​ഡ് പ​തി​പ്പി​ക്ക​ലും കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​യാ​യി. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ത​ദ്ദേ​ശ​സ്ഥാ​പ​ന​മാ​ണ് കോ​ട്ട​ത്ത​റ. ഹ​രി​ത ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ന്‍ റോ​ൾ​മെ​ന്‍റ് പ്ര​വ​ർ​ത്ത​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തീ​യാ​ക്കി​യ​ത്. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ സം​സ്ക്ക​ര​ണ​വും ശേ​ഖ​ര​ണ​വും ഡി​ജി​റ്റ​ലാ​യി നി​രീ​ക്ഷി​ക്കാ​നും ഇ​ട​പെ​ട​ൽ ന​ട​ത്താ​നും പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ക്കും.
24 ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​ണ് കോ​ട്ട​ത്ത​റ​യി​ൽ സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പ് എ​ൻ​റോ​ൾ​മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ത്. വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​യും 4698 എ​ൻ​റോ​ൾ​മെ​ന്‍റു​ക​ളാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പി​ന്തു​ണ​യോ​ടെ ഇ​വ​ർ ഒ​രു മാ​സം കൊ​ണ്ട് പൂ​ർ​ത്തീ ക​രി​ച്ച​ത്. ഒ​രു വാ​ർ​ഡി​ൽ 2ര​ണ്ട് പേ​ർ​ക്കാ​ണ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ത്. ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​മാ​യ നി​റ​വി​ന്‍റെ​യും കെ​ൽ​ട്രോ​ണി​ന്‍റെ​യും പി​ന്തു​ണ​യും ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് ല​ഭി​ച്ചു.
ജി​ല്ല​യി​ൽ അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, തൊ​ണ്ട​ർ​നാ​ട്, മു​ള്ള​ൻ​കൊ​ല്ലി, മീ​ന​ങ്ങാ​ടി, ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ, മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ എ​ന്നീ ഒ​ന്പ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഹ​രി​ത മി​ത്രം ആ​പ്പ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ദ്യ ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​വ കേ​ര​ളം ക​ർ​മ പ​ദ്ധ​തി​യി​ൽ ശു​ചി​ത്വ മി​ഷ​ന്‍റെ​യും ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ ത്തോ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​ൽ​ട്രോ​ണി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പ്.
ഡി​ജി​റ്റ​ലാ​കും മാ​ലി​ന്യ സം​സ്ക​ര​ണം
ഓ​രോ വീ​ട്ടി​ലും സ്ഥാ​പ​ന​ത്തി​ലും പ്ര​ത്യേ​ക ക്യു.​ആ​ർ കോ​ഡ് പ​തി​പ്പി​ച്ചു എ​ൻ​റോ​ൾ​മെ​ന്‍റ് ചെ​യ്യു​ന്ന​തി​നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ശു​ചി​ത്വ മാ​ലി​ന്യം സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡ്ത​ലം മു​ത​ൽ സം​സ്ഥാ​ന ത​ലം വ​രെ ഒ​രു ഏ​കീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഹ​രി​ത്ര​മി​ത്രം ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത. എ​ൻ​റോ​ൾ​മെ​ന്‍റ് ചെ​യ്യു​ന്പോ​ൾ മാ​ലി​ന്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ജി​യോ ലൊ​ക്കേ​ഷ​നും ഫോ​ട്ടോ​യും ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തും. ത​ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള മാ​ലി​ന്യ അ​വ​ലോ​ക​നം, മാ​ലി​ന്യം സം​ബ​ന്ധി​ച്ച വാ​ർ​ഡ് തി​രി​ച്ചു​ള്ള സ​ർ​വേ/​പ്ലാ​ൻ എ​ൻ​റോ​ൾ​മെ​ന്‍റ് വി​ശ​ദാം​ശ​ങ്ങ​ൾ, മാ​ലി​ന്യ സം​സ് ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വാ​ർ​ഡ് തി​രി​ച്ചു​ള്ള സേ​വ​നം, പ​രാ​തി​ക​ൾ, യൂ​സ​ർ​ഫീ ശേ​ഖ​ര​ണം എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളെ​ല്ലാം ഈ ​വെ​ബ് പോ​ർ​ട്ട​ൽ ല​ഭ്യ​മാ​ണ്.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ, നി​ല​വി​ൽ ല​ഭ്യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ ന​ട​പ​ടി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​നും സേ​വ​നം വി​ല​യി​രു​ത്തു​വാ​നും പ​രാ​തി​ക​ൾ അ​റി​യി​ക്കു​വാ​നു​മു​ള്ള സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം ആ​പ്പി​ലൂ​ടെ സാ​ധി​ക്കും. പ്ര​തി​ദി​നം രൂ​പ​പ്പെ​ടു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ്, ശേ​ഖ​രി​ച്ചു സം​സ്ക്ക​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ്ര​തി​ദി​ന അ​പ്ഡേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും. മാ​ലി​ന്യ സം​സ് ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത വീ​ടു​ക​ളെ​യെ​യും സ്ഥാ​പ​ങ്ങ​ളേ​യും ആ​പ്പു വ​ഴി എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നും ക​ഴി​യും.
ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യാ​യി​ല​ധി​ഷ്ഠി​ത​മാ​യ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, എ​ല്ലാ ഗാ​ർ​ഹി​ക, സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പി​ന്‍റെ ഉ​പ​ഭോ​ക്താ​ക​ളാ​ക്കി മാ​റ്റു​ക, ഏ​കീ​കൃ​ത മോ​ണി​റ്റ​റിം​ഗ് സാ​ധ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. മീ​ന​ങ്ങാ​ടി എ​ൽ​ദോ മാ​ർ ബാ​സോ​ലി​യോ​സ് കോ​ള​ജ്, ക​ൽ​പ്പ​റ്റ ഗ​വ.​കോ​ള​ജ്, മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ്, കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​യ്ഡ് സ​യ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​ൽ​ട്രോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നോ​ട​കം എ​ൻ​റോ​ൾ​മെ​ന്‍റ് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ടം പി​ടി​ക്കാ​ത്ത മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ങ്ങ​ളി​ലേ​ക്കും ഹ​രി​ത മി​ത്രം ആ​പ്ലി​ക്കേ​ഷ​ൻ പ​ദ്ധ​തി ഉ​ട​ൻ വ്യാ​പി​പ്പി​ക്കും.