സ​ങ്ക​ട​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത​തു ഇ​ന്നി​ന്‍റെ ദുഃ​ഖം: ബി​ഷ​പ് ഡോ.​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ്
Thursday, December 1, 2022 11:51 PM IST
മീ​ന​ങ്ങാ​ടി: സ​ങ്ക​ട​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ആ​രും ഇ​ല്ലാ​ത്ത​താ​ണ് ഇ​ന്നി​ന്‍റെ ദുഃ​ഖ​മെ​ന്നു മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ്. സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ’സ്നേ​ഹ സ്പ​ർ​ശം-2022’ പ​രി​പാ​ടി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ങ്ക​ട​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ ആ​രു​മി​ല്ലെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
വ​യോ​ധി​ക​രെ​യും രോ​ഗി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു ’സ്നേ​ഹ സ്പ​ർ​ശം-2022’ പ​രി​പാ​ടി. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​എ​ൽ​ദോ അ​തി​രം​പു​ഴ​യി​ൽ, ഫാ.​കെ​ന്നി ജോ​ണ്‍ മാ​രി​യി​ൽ, ഫാ.​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി, മ​ത്താ​യി​ക്കു​ഞ്ഞ് പു​ളി​നാ​ട്ട്, ജോ​ഷി മാ​മു​ട്ട​ത്ത്, സി​ജോ മാ​ത്യു തു​രു​ത്തു​മ്മേ​ൽ, എ​ൽ​ദോ മ​ട​യി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പെ​രു​ന്നാ​ളി​നു ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റി.