ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി തെ​ളി​യും
Tuesday, December 6, 2022 12:03 AM IST
മാ​ന​ന്ത​വാ​ടി: നാ​ൽ​പ്പ​ത്തി​യൊ​ന്നാ​മ​ത് റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും. മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ഫാ​ദ​ർ ജി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ, സാ​ൻ​ജോ പ​ബ്ലി​ക്ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
ഒ​ന്പ​ത് വ​രെ​യാ​ണ് ക​ലോ​ത്സ​വം. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ഫാ​ദ​ർ ജി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ർ, ര​ക്ഷ​ക​ർ​തൃ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ വൈ​ത്തി​രി, ബ​ത്തേ​രി ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്ന് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​രാ​ണ് ജി​ല്ലാ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഓ​ഫ് സ്റ്റേ​ജി​ന​ങ്ങ​ൾ ഇ​ന്ന് ജി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​ണ് സ്റ്റേ​ജി​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. 14 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. ജ​ന​റ​ൽ ക​ലോ​ത്സ​വം, അ​റ​ബി ക​ലോ​ത്സ​വം, സം​സ്കൃ​ത ക​ലോ​ത്സ​വം എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ക. പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് മേ​ള​യു​ടെ ന​ട​ത്തി​പ്പ്. വേ​ദി​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ്, എ​ക്സൈ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ സേ​വ​നം മു​ഴു​വ​ൻ സ​മ​യ​ങ്ങ​ളി​ലും ല​ഭ്യ​മാ​കും. ഒ​ന്പ​തി​ന് പ​ക​ൽ മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല ക​ള​ക്ട​ർ എ. ​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി ടൗ​ണി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. മൂ​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​മാ​കെ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ ബാ​ന​ർ ക്യാ​ന്പ​യി​ൻ ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ ന​ട​ക്കും.