അ​ര​ങ്ങു​ണ​ർ​ത്തി ജി​ല്ലാ ക​ലോ​ത്സ​വം
Thursday, December 8, 2022 1:12 AM IST
മാ​ന​ന്ത​വാ​ടി: നാ​ൽ​പ്പ​ത്തി​യൊ​ന്നാ​മ​ത് വ​യ​നാ​ട് റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​ര​ങ്ങു​ണ​ർ​ന്നു. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ര​ത​നാ​ട്യം മ​ത്സ​ര​ത്തോ​ടെ​യാ​ണ് ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ വേ​ദി​ക​ൾ ഉ​ണ​ർ​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ വാ​ദ്യോ​പ​ക​ര​ണ സം​ഗീ​തം, മോ​ണോ ആ​ക്ട്, ഒ​പ്പ​ന, സം​ഘ​ഗാ​നം, കു​ച്ചു​പ്പു​ടി, ദേ​ശ​ഭ​ക്തി​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, പ്ര​സം​ഗം, പ​ദ്യം ചൊ​ല്ല​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു. ക​ണി​യാ​രം ഫാ.​ജി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​ധാ​ന ക​ലോ​ത്സ​വ വേ​ദി​യാ​യ വ​ല്ലി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ള​ങ്കു​ന്ന​പ്പു​ഴ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ്രം ​ഫെ​സി​ലി​റ്റേ​റ്റ​ർ ഡോ. ​ശ്യാം സൂ​ര​ജ്, സ്റ്റാ​ർ സിം​ഗ​ർ റ​ണ്ണ​ർ അ​പ്പ് അ​ഖി​ൽ ദേ​വ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫാ. ​ജി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ഫ്ളാ​ഷ് മോ​ബ്, സാ​ൻ​ജോ പ​ബ്ലി​ക് സ്കൂ​ൾ ബാ​ൻ​ഡ് സം​ഘ​ത്തി​ന്‍റെ ബാ​ൻ​ഡ് മേ​ളം എ​ന്നി​വ​യും ന​ട​ന്നു.

ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജൂ​നൈ​ദ് കൈ​പ്പാ​ണി, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, ലേ​ഖ രാ​ജീ​വ​ൻ, വി​പി​ൻ വേ​ണു​ഗോ​പാ​ൽ, പി.​വി.​എ​സ്. മു​സ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​വി. ജോ​ർ​ജ്, ഷൈ​നി ജോ​ർ​ജ്, വി​ദ്യാ​ഭാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​ശ​ശി​പ്ര​ഭ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി.​കെ. ബാ​ല​ഗം​ഗാ​ധ​ര​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​വി കൃ​ഷ്ണ​ൻ, എ​ച്ച്.​എം. ഫോ​റം ക​ണ്‍​വീ​ന​ർ പി.​വി. മൊ​യ്തു, എ​ഇ​ഒ എം.​എം. ഗ​ണേ​ശ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ, സ്കൂ​ൾ ലീ​ഡ​ർ സോ​നാ ഷാ​ജി, ക​ണ്‍​വീ​ന​ർ കെ.​വി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: കൗ​മാ​ര ക​ല​യു​ടെ മ​ഹോ​ത്സ​വ​ത്തി​ന് അ​ര​ങ്ങു​ണ​ര്‍​ന്നു. ആ​ദ്യ​ദി​ന​ത്തി​ല്‍ ത​ന്നെ ഉ​പ​ജി​ല്ല​ക​ള്‍ ത​മ്മി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. രാ​ത്രി എ​ട്ട് വ​രെ​യു​ള്ള ഫ​ലം ല​ഭി​ക്കു​മ്പോ​ള്‍ 436 പോ​യി​ന്‍റു​ക​ളു​മാ​യി ബ​ത്തേ​രി ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല 429 പോ​യി​ന്‍റു​ക​ളു​മാ​യും വൈ​ത്തി​രി 422 പോ​യി​ന്‍റു​ക​ളു​മാ​യും പി​ന്നാ​ലെ​യു​ണ്ട്. രാ​ത്രി വൈ​കി​യും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ ത​ന്നെ ലീ​ഡ് നി​ല മാ​റി​മ​റി​യാ​നും സാ​ധ്യ​ത​യു​ണ്ട്.

സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് ലീ​ഡ് ചെ​യ്യു​മ്പോ​ള്‍ ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ​എ​ച്ച്എ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.ക​ണി​യാ​രം ഫാ.​ജി​കെ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ, സാ​ന്‍​ജോ പ​ബ്ലി​ക്ക് സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. യു​പി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 4,000 ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.