ആന്റി ബയോട്ടിക് പ്രതിരോധം: ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കെപിപിഎ
1261274
Monday, January 23, 2023 12:44 AM IST
കൽപ്പറ്റ: ആന്റി ബയോട്ടിക് പ്രതിരോധത്തിനു ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ(കെപിപിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിസാര രോഗങ്ങൾക്കുപോലും ആന്റി ബയോട്ടിക്കുകൾ യഥേഷ്ടം ഉപയോഗിക്കുന്ന പ്രവണത സമൂഹത്തിൽ വർധിക്കുകയാണെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.
മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. സാജിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൽസൻ പോൾ, സെക്രട്ടേറിയറ്റ് അംഗം ജയൻ കോറോത്ത്, ഫാർമസി കൗണ്‍സിൽ മുൻ അംഗം ഗലീലിയോ ജോർജ്, ലൈല പോൾ, എം.ആർ. മംഗളൻ, കെ. വസന്തകുമാരി, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ കെ.ടി.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. ഹിരോഷി റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ടി.പി. കുഞ്ഞുമോൻ (പ്രസിഡന്റ്), എം.ആർ. മംഗളൻ (സെക്രട്ടറി) എം. സാജിദ് (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.