വൈ​എം​സി​എ ജി​ല്ലാ ന​ഴ്സ​റി ക​ലോ​ത്സ​വം: ബ​ത്തേ​രി ഐ​ഡി​യൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ജേ​താ​ക്ക​ൾ
Tuesday, January 24, 2023 1:08 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വൈ​എം​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​നെ​ട്ടാ​മ​ത് ഫാ. ​മ​ത്താ​യി നൂ​ർ​നാ​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ജി​ല്ലാ ന​ഴ്സ​റി ക​ലോ​ത്സ​വ​ത്തി​ൽ ബ​ത്തേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. മൂ​ല​ങ്കാ​വ് ഗ്രീ​ൻ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ബ​ത്തേ​രി ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​ഹ​ൻ രാ​ജേ​ഷ് (ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് സ്കൂ​ൾ), ഇ​വാ​ൻ ജോ​സ​ഫ് (ലി​റ്റി​ൽ ഫ്ള​വ​ർ ബ​ത്തേ​രി), മു​ഹ​മ്മ​ദ് റൈ​ഹാ​ൻ (ഡ​ബ്ല്യു​എം​ഒ ബ​ത്തേ​രി) എ​ന്നി​വ​ർ ക​ലാ​പ്ര​തി​ഭ​യാ​യും പി.​എ​സ്. ദ​ക്ഷ (ഭ​വ​ൻ​സ് വി​ദ്യാ മ​ന്ദി​ർ ബ​ത്തേ​രി) ക​ലാ തി​ല​ക​വും ക​ര​സ്ഥ​മാ​ക്കി. പ്ര​സി​ഡ​ന്‍റ് സി.​ഇ. ഫി​ലി​പ്പ്, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​റോ​യ് എ.​വി. ത​രി​യ​ത്, അ​ഡ്വ ഗോ​പി​നാ​ഥ്, പ്ര​ഫ. ജോ​ണ്‍ മ​ത്താ​യി നൂ​റ​നാ​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക​ണ്‍​വീ​ന​ർ രാ​ജ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി റോ​യ് വ​ർ​ഗീ​സ്, ടി.​കെ. പൗ​ലോ​സ്, ബെ​ന്നി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.