എച്ച്ഐഎം യുപി സ്കൂൾ വാർഷികം ആഘോഷിച്ചു
1262614
Saturday, January 28, 2023 12:44 AM IST
വൈത്തിരി: എച്ച്ഐഎം യുപി സ്കൂളിൽ 88-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ.ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക സിസ്റ്റർ ഷീലയെ അദ്ദേഹം പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡന്റ് കെ.വി. ഗിരീഷ് അധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് മുഖ്യപ്രഭാഷണവും വൈത്തിരി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.ഗ്രേഷ്യസ് ടോണി അനുഗ്രഹപ്രഭാഷണവും നടത്തി.
വിവിധ മത്സര വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ മാനേജർ സിസ്റ്റർ ബർത്തലോമിയ വിതരണം ചെയ്തു. വൈത്തിരി എഇഒ മോഹൻ, എത്സി ജോർജ്, ഉഷ ജ്യോതിദാസ്, എൻ.ഒ. ദേവസി, ജോഷി വർഗീസ്, എം.കെ. സലിം, സി.വി. വർഗീസ്, സി.എച്ച്. മുഹമ്മദുകുട്ടി, അർച്ചനെ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ഷാലി മെന്റസ് സ്വാഗതവും സ്കൂൾ ലീഡർ കെ. റമീസ് നന്ദിയും പറഞ്ഞു.