മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് മുഖേന നടപ്പിലാക്കിയ നെൽകൃഷി കൂലിച്ചെലവ് സബ്സിഡിയുടെ ബ്ലോക്ക് പഞ്ചായത്ത് വിഹിതം വിതരണം ചെയ്തു.
വെള്ളമുണ്ട പാലിയാണ ഗ്രന്ഥശാലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കെ.വി. വിജോൾ, പി. കല്യാണി, അംഗങ്ങളായ പി.കെ. അമീൻ, വി. ബാലൻ, വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, അംഗങ്ങളായ പി.എ. അസീസ്, അബ്ദുള്ള കണിയാംകണ്ടി, നിസാർ കൊടക്കാട്, സൗദ നൗഷാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.വി.ആർ. അനിൽകുമാർ, കാർഷിക വികസന സമിതി അംഹം പി.കെ. ഗോപി, മംഗലശേരി നാരായണൻ, ഷാജി ജോസ്, ബേബി കരിന്തോളിൽ എന്നിവർ പ്രസംഗിച്ചു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലുള്ള 1,105 ഹെക്ടർ നെൽകൃഷിക്ക് കൂലിച്ചെലവ് സബ്സിഡി ഇനത്തിൽ 22.5ലക്ഷം രൂപയാണ് വിതരണം ചെയ്തത്. 2,252 കർഷകർക്ക് ആനുകൂല്യം ലഭിച്ചു.