സേ​വ​ന​വീ​ഥി​യി​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പ​കി​ട്ടു​മാ​യി പ​ള്ളി​ക്കു​ന്ന് ആ​ർ​സി​യു​പി സ്കൂ​ൾ
Sunday, January 29, 2023 11:22 PM IST
ക​ൽ​പ്പ​റ്റ: അ​നേ​കാ​യി​ര​ങ്ങ​ൾ​ക്കു അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്ന പ​ള്ളി​ക്കു​ന്ന് ആ​ർ​സി​യു​പി സ്കൂ​ൾ സേ​വ​ന​വീ​ഥി​യി​ൽ നൂ​റ്റാ​ണ്ട് തി​ക​യ്ക്കു​ന്നു. വി​ദ്യാ​ല​യ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​നു ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ള്ളി​ക്കൂ​ന്ന് ലൂ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന കൃ​ത​ജ്ഞാ​താ​ബ​ലി​യോ​ടെ തു​ട​ക്ക​മാ​കും.
ഒ​ര​ധ്യാ​പ​ക​നും നാ​ല് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി 1922ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് വി​ദ്യാ​ല​യം. ഫ്ര​ഞ്ച് മി​ഷ​ന​റി ഫാ.​ജെ​ഫ്രീ​നോ എ​സ്ജെ​യാ​ണ് സ്ഥാ​പ​ക​ൻ. ബ​ഥ​നി കോ​ണ്‍​ഗ്രി​ഗേ​ഷ​നു കീ​ഴി​ലാ​ണ് 1949 മു​ത​ൽ പ്ര​വ​ർ​ത്ത​നം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു ഊ​ന്ന​ൽ ന​ൽ​കി മു​ന്നേ​റു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ല​വി​ൽ 1,300 ഓ​ളം പ​ഠി​താ​ക്ക​ളു​ണ്ട്. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മാ​യി 35 പേ​രും വി​ദ്യാ​ല​യ​ത്തി​ലു​ണ്ട്.
ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ കു​റി​ച്ചി​ടാ​വു​ന്ന അ​നേ​കം നേ​ട്ട​ങ്ങ​ൾ വി​ദ്യാ​ല​യ​ത്തി​ന് ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ കൈ​വ​രി​ക്കാ​നാ​യെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​ഷ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ഗ്രാ​മ​ത്തി​ന്‍റെ നേ​രും നേ​ർ​മ​യും പ​രി​ല​സി​ക്കു​ന്ന പ​ള്ളി​ക്കു​ന്നി​ന്‍റെ വി​ദ്യാ​ഗോ​പു​ര​മാ​യി മാ​റാ​ൻ വി​ദ്യാ​ല​യ​ത്തി​നു ക​ഴി​ഞ്ഞ​തി​നു പി​ന്നി​ൽ പൂ​ർ​വി​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​ത്യാ​ഗ​വു​മാ​ണെ​ന്നു അ​വ​ർ അ​നു​സ്മ​രി​ച്ചു.
പ​ള്ളി​ക്കു​ന്നി​ലെ വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​തി​ൽ അ​നേ​ക​ർ ഇ​ന്ന് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലു​ണ്ട്. പാ​ഠ്യേ​ത​ര രം​ഗ​ത്തും സ്കൂ​ളി​ന്‍റെ ത​ല​യെ​ടു​പ്പ് പ്ര​ക​ട​മാ​ണ്. സേ​വ​നോ​ത്സു​ക​രാ​യ സി​സ്റ്റേ​ഴ്സും അ​ധ്യാ​പ​ക​രും ആ​ർ​സി​യു​പി സ്കൂ​ളി​ന്‍റെ മു​ത​ൽ​ക്കൂ​ട്ടാ​ണ്. നി​സ്വാ​ർ​ത്ഥ സേ​വ​നം കാ​ഴ്ച​വ​ച്ച് പ​ടി​ക​ളി​റി​ങ്ങി​യ​വ​രും വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് വി​ദ്യാ​ല​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി ന​ൽ​കി​യ​തെ​ന്നു ഹെ​ഡ്മി​സ്ട്ര​സ് പ​റ​ഞ്ഞു.
ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ്മാ​താ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. ബി​ഇ​എ​സ് പ്ര​സി​ഡ​ന്‍റും സു​പ്പീ​രി​യ​ർ ജ​ന​റ​ലു​മാ​യ സി​സ്റ്റ​ർ റോ​സ് സെ​ലി​ൻ ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ രം​ഗ​ങ്ങ​ളി​ലെ മി​ക​വി​നു ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ വി​ത​ര​ണം ചെ​യ്യും. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ഥ​നി എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സ​ന്ധ്യ ബി​എ​സ് സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. പൂ​ർ​വാ​ധ്യാ​പ​ക​രെ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രും പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യ​റു​മാ​യ സി​സ്റ്റ​ർ ജൂ​ഡി വ​ർ​ഗീ​സ് ബി​എ​സും പ്ര​തി​ഭ​ക​ളെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​റും ആ​ദ​രി​ക്കും. പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി റ​വ.​ഡോ.​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൂ​ർ​വ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ക്കും. ക​ലാ​സ​ന്ധ്യ ഉ​ണ്ടാ​കും.