ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കണം: പെൻഷനേഴ്സ് യൂണിയൻ
1263515
Tuesday, January 31, 2023 12:01 AM IST
കൽപ്പറ്റ: ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുനിസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു.
വയോമിത്രം ആരോഗ്യകേന്ദ്രത്തിൽ എല്ലാ ആഴ്ചയിലും പരിശോധന ഉറപ്പു വരുത്തുക, നഗരസഭയിലെ എല്ലാ വാർഡുകളിലും പകൽവീട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസകലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ബി. സോമശേഖൻപിള്ള അധ്യക്ഷത വഹിച്ചു.
എസ്.സി. ജോൺ, കെ. പദ്മനാഭൻ, പി.പി. ഗോപാലകൃഷ്ണൻ, സി. രാധാകൃഷ്ണൻനായർ, എം.ഡി. ദേവസ്യ, എം.സി. കുര്യാക്കോസ്, ടി. രാജൻ, എ.കെ. രാമചന്ദ്രൻ, ടി.എം. ജോസഫ്, കെ. അലിൻ, എം.കെ. വിലാസിനി, പി.പി. അനിത എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.കെ. ബിജുജൻ(പ്രസിഡന്റ്), വി. ഗംഗാധരൻ, കെ. മുരളീകൃഷ്ണൻ, വി.വി. പാർവതി(വൈസ് പ്രസിഡന്റുമാർ), ടി. രാജൻ(സെക്രട്ടറി), എം.ടി. ഫിലിപ്പ്, സണ്ണി സോളമൻ, പി.കെ. വനജ(ജോയിന്റ് സെക്രട്ടറിമാർ), എ.കെ. രാമചന്ദ്രൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കലാപരിപാടികൾ സാംസ്കാരികവേദി കണ്‍വീനർ എ. സ്കന്ദൻ ഉദ്ഘാടനം ചെയ്തു. എം.ടി. ഫിലിപ്പ് സ്വാഗതവും വി.വി. പാർവതി നന്ദിയും പറഞ്ഞു.