ലോക കാൻസർ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നല്ലൂർനാടിൽ നടത്തി
1264947
Saturday, February 4, 2023 11:41 PM IST
മാനന്തവാടി: ലോക കാൻസർ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും ആഭിമുഖ്യത്തിൽ നല്ലൂർനാട് ഗവ.ട്രൈബൽ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. കല്യാണി അധ്യക്ഷത വഹിച്ചു. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് നല്ലൂർനാട് ആശുപത്രിയിൽ നൽകുന്ന ചികിത്സയെക്കുറിച്ചുള്ള വീഡിയോയുടെ റിലീസിംഗ് എഡിഎം എൻ.ഐ. ഷാജു നിർവഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മുഖ്യാതിഥിയായിരുന്നു. ഡിഎംഒ ഡോ.പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. കാൻസർ സെന്ററിലെ രോഗികൾക്കായി നല്ലൂർനാട് സിഎച്ച് സെന്റർ നൽകിയ വീൽചെയർ സിഎച്ച് സെന്റർ പ്രസിഡന്റ് വി.സി. അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്, ആശുപത്രി സൂപ്രണ്ട് ഡോ.ആൻസി മേരി ജേക്കബ്, സബിത, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, എൻഎച്ച്എം ജെസി കെ.സി. നിജിൽ ആശ കോ ഓർഡിനേറ്റർ സജേഷ് ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
കാൻസർ മുന്നണി പോരാളികളായ ഡോക്ടർമാരെ ’വേവ്സ്’ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ കെ.എം. ഷിനോജ്, ജെറീഷ് പാണ്ടിക്കടവ്, അസൈനാർ പനമരം എന്നിവർ ഡോക്ടർമാരെ പൊന്നാട അണിയിച്ചു. ജൂണിയർ കണ്സൾട്ടന്റ് ഓങ്കോളജി ഡോ.നസീബ ക്ലാസെടുത്തു.
കണ്ണൂർ യൂണിവേഴ്സിറ്റി ബിഎഡ് സെന്റർ വിദ്യാർഥികൾ, പനമരം ഗവ.നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ, ആശുപത്രി ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. മാനന്തവാടി ബസ് സ്റ്റാൻഡിൽ ബോധവത്കരണ പ്രദർശനം നടത്തി.