പ​രി​മി​തി​ക​ൾ മാ​റ്റിവ​ച്ച് സ​ദ​സി​നെ കൈയി​ലെ​ടു​ത്ത് ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം
Monday, February 6, 2023 11:58 PM IST
മീ​ന​ങ്ങാ​ടി: ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​ഹ​യാ​ത്രി​ക ക​ലോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രി​ലു​ള്ള ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും മാ​ന​സി​ക ഉ​ല്ലാ​സം ന​ൽ​കു​ന്ന​തി​നു​മാ​ണ് മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് സ​ഹ​യാ​ത്രി​ക ഭി​ന്ന​ശേ​ഷി ക​ലോ​ൽ​സ​വം സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ്രാ​യ​ഭേ​ദ​മ​ന്യേ അ​റു​പ​ത്തി​യെ​ട്ട് ക​ലാ​കാ​ര​ൻ​മാ​രാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ക​വി​താ​പാ​രാ​യ​ണം, നാ​ട​ൻ​പാ​ട്ട്, സം​ഘ​നൃ​ത്തം, ക​ഥാ​പ്ര​സം​ഗം തു​ട​ങ്ങി സ​ദ​സി​ന്‍റെ നി​റ​ഞ്ഞ ക​യ്യ​ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഓ​രോ മ​ത്സ​ര​ങ്ങ​ളും അ​വ​സാ​നി​ച്ച​ത്.
ചി​ത്ര​ര​ച​ന, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. മ​ജീ​ഷ്യ​ൻ ശ​ശി ത​ഴു​ത്തു​വ​യ​ലി​ന്‍റെ മാ​ജി​ക് ഷോ​യും വെ​ള്ള​മു​ണ്ട അ​ൽ​ക​രാ​മ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ, കെ.​പി. നു​സ്ര​ത്ത്, ബേ​ബി വ​ർ​ഗീ​സ്, ഉ​ഷാ​രാ​ജേ​ന്ദ്ര​ൻ, പി. ​വാ​സു​ദേ​വ​ൻ, പി.​വി. വേ​ണു​ഗോ​പാ​ൽ, ലി​സി പൗ​ലോ​സ്, ബി​ന്ദു മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.