സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യുവാ​വ് മ​രി​ച്ചു
Tuesday, February 7, 2023 10:31 PM IST
ക​ല്‍​പ്പ​റ്റ: ബ​ന്ധു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മേ​പ്പാ​ടി ഡോ.​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സി​നെ പി​ന്‍​തു​ട​രു​ന്ന​തി​നി​ടെ സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു.

പു​ളി​യാ​ര്‍​മ​ല ക​ള​പ്പു​ര​യ്ക്ക​ല്‍ സ​ന്തോ​ഷ്സ​രി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി​ഷ്ണു​വാ​ണ്(22) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി മേ​പ്പാ​ടി പാ​ല​വ​യ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​തു​വ​ഴി പോ​യ യാ​ത്ര​ക്കാ​രാ​ണ് വി​ഷ്ണു​വി​നെ റോ​ഡി​ല്‍ വീ​ണ​നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ ഡോ.​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ഷ്ണു, അ​ഞ്ജ​ന.