അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾ പലഹാരപ്പെരുമ സംഘടിപ്പിച്ചു
1265779
Tuesday, February 7, 2023 11:27 PM IST
പുൽപ്പള്ളി: നാവിൽ രുചിയുടെ വൈവിധ്യങ്ങൾ തേടി അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ നാടൻ പലഹാരപ്പെരുമ ശ്രദ്ധേയമായി. നാടൻ പലഹാരങ്ങൾ അടക്കം 150 ഓളം പലഹാരങ്ങളാണ് അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂൾ കുട്ടികൾ കൊണ്ടുവന്നത്. നമ്മുടെ നാടിന്റെ തനതു രുചികളും നാടൻ വൈവിധ്യങ്ങളും പലതരം ധാന്യങ്ങളുടെ രുചി വ്യത്യാസങ്ങളും ആരോഗ്യപരമായ ഗുണങ്ങളും കുട്ടികൾ തിരിച്ചറിഞ്ഞു. ബേക്കറി ഇനങ്ങളേക്കാൾ നാവിൽ രുചിമേളം തീർക്കുന്നതും ആരോഗ്യം വർധിപ്പിക്കുന്നവയുമാണ് അടുക്കളയിലെ പലഹാരങ്ങളെന്ന് കുട്ടികൾ പറഞ്ഞു.
കുട്ടികളുടെ പലഹാരപ്പെരുമ കാണാൻ നിരവധിയാളുകളാണ് എത്തിയത്. പലഹാരപ്പെരുമയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രിസ് എൻ.പി. സജിനി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അജി കുമാർ അധ്യക്ഷത വഹിച്ചു. വേണു, കെ.സി. വിനീഷ്, ദിനേശൻ അധ്യാപികമാരായ റീന ജോർജ്, കെ.കെ. നിഷിത, കെ.വി. സുമ, ഷീല തുടങ്ങിയവർ നേതൃത്വം വഹിച്ചു.