ഭൂ​പ്ര​ശ്​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, February 8, 2023 11:45 PM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ പു​തി​യി​ടം മ​ക്കി​മ​ല പ്ര​ദേ​ശ​ത്തെ ഭൂ​പ്ര​ശ​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ത​വി​ഞ്ഞാ​ൽ വി​ല്ലേ​ജ് സ​ർ​വേ ന​ന്പ​ർ 68 /1ബി, 90/1 ​ൽ പ്പെ​ട്ട ഭൂ​മി​ക്കാ​ണ് നി​ല​വി​ൽ ത​ണ്ട​പ്പേ​രോ നി​കു​തി​യോ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കാ​ത്ത​ത്.
പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ട്ടി​മ​ര​ങ്ങ​ൾ കാ​ണ്‍​മാ​നി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ക്കാ​നോ ത​ണ്ടേ​പ്പേ​ർ ന​ൽ​കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. വീ​ട്ടി​മ​ര​ങ്ങ​ൾ കാ​ണാ​ത്ത​ത് സം​ബ​ന്ധി​ച്ച് നി​ല​വി​ൽ കേ​സും ന​ട​ക്കു​ന്നു​ണ്ട്. രേ​ഖ​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ല​വി​ൽ കൃ​ഷി​ക്കാ​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ഒ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല.
ബാ​ങ്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ത​ല​പ്പു​ഴ ടൗ​ണി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.
പു​തി​യി​ടം ചെ​റു​പു​ഷ്പം ദേ​വ​ല​യം ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു പൂ​ച്ചാ​ലി​ക​ള​ത്തി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യി​തു. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ ലൈ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ജോ​ണി വെ​ളി​യ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് പാ​റ​ക്ക​ൽ, കെ.​ആ​ർ. വി​നോ​ദ്, എം.​ജി. ബാ​ബു, ശ​ശി കു​ള​ങ്ങ​ര, ച​ന്ദ്ര​ൻ ഇ​ടി​ക്ക​ര, കെ.​എം. അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.