റോഡ് ഉദ്ഘാടനം ചെയ്തു
1266126
Wednesday, February 8, 2023 11:45 PM IST
പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് എസ്സി ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഭൂതാനംകുന്ന് - ചീരപ്പറന്പിൽ കവല നീളിപ്പറന്പിൽ കവല റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി മുഖ്യപ്രഭാഷണം നടത്തി.
മുള്ളൻകൊല്ലി പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, ജിസ്റ മുനീർ, മോളി ആക്കാന്തിരി, വാർഡ് വികസന കമ്മിറ്റി അംഗങ്ങളായ ബാബു മോരുകുന്നേൽ, സൈമ്മണ് താഴത്തുവെട്ടത്ത്, സാബു പഴയംപള്ളി, ഷിബു പുളിമൂട്ടിൽ, ഗിരീഷ്, വാർഡ് കണ്‍വീനർ ബിജു തൊമ്മിപറന്പിൽ എന്നിവർ പ്രസംഗിച്ചു.