ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആരംഭിച്ചു
1277884
Wednesday, March 15, 2023 11:54 PM IST
കല്‍പ്പറ്റ: ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം തുടങ്ങി. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സാംസ്കാരിക സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്മാന് അഷറഫ് തയ്യില്‍ അധ്യക്ഷത വഹിച്ചു. മഹിതാമൂര്ത്തി, ശ്രീജിത്ത് വാകേരി, കെ.എൻ. പ്രേമലത, ലെനി സ്റ്റാന്‍സ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 10ന് പുത്തുര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന് ഗവേഷണ നിലയത്തില്‍ പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. ശ്രീനു വരവുചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിങ്കൽ, വൈസ് ചെയര്മാന് സുഗൈത കുമാരി, എം.സി. ഗംഗാധരൻ, കെ.ആര്. സുധാകരന് എന്നിവര്‍ പ്രസംഗിക്കും.