ന​വീ​ക​രി​ച്ച ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, March 19, 2023 1:10 AM IST
മ​ക്കി​യാ​ട്: നി​ര​വി​ൽ​പ്പു​ഴ ക്ഷീ​ര സം​ഘ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് കെ​ട്ടി​ടം തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കെ. ​മൈ​മൂ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ.​എം. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​മ താ​രേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രീ​ത രാ​മ​ൻ, കെ. ​ഗ​ണേ​ശ​ൻ, ക്ഷീ​ര വി​ക​സ​ന ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ഷാ​ദേ​വി, സം​ഘം ഡ​യ​റ​ക്ട​ർ കെ.​ടി. കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി സി​നി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.