60.10 കോ​ടി രൂ​പ​യു​ടെ ക​ര​ടു​പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ
Tuesday, March 21, 2023 12:02 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ സു​സ്ഥി​ര ഗ്രാ​മ​വി​ക​സ​ന​ത്തി​ന് വേ​റി​ട്ട ദി​ശാ​ബോ​ധം ന​ൽ​കാ​ൻ 60.10 കോ​ടി രൂ​പ​യു​ടെ ക​ര​ടു​പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ. ജി​ല്ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യ​വും അ​ന്യ​നി​ന്ന് പോ​കു​ന്ന ത​ന​ത് കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ വീ​ണ്ടെ​ടു​പ്പും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ടു​ള​ള 218 പ​ദ്ധ​തി​ക​ളാ​ണ് സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് എ​ന്നി​വ​രു​ടെ ക്ഷേ​മ​ത്തി​നു​ള​ള വേ​റി​ട്ട പ​ദ്ധ​തി​ക​ളും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.
ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2023 - 2024 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് രേ​ഖ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി​യ്ക്ക് ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​നം ചെ​യ്തു.
വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഉ​ഷാ​ത​ന്പി ക​ര​ടു​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി​ക​സ​ന ഫ​ണ്ട് വി​ഭാ​ഗ​ത്തി​ൽ 32.83 കോ​ടി രൂ​പ, മെ​യ്ന്‍റ​ന​ൻ​സ് ഗ്രാ​ൻ​ഡ് വി​ഭാ​ഗ​ത്തി​ൽ 12.88 കോ​ടി രൂ​പ, മ​റ്റു വി​ഭാ​ഗ​ത്തി​ൽ 14.39 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടെ ആ​കെ 60.10 കോ​ടി രൂ​പ​യു​ടെ ക​ര​ട് പ​ദ്ധ​തി​ക​ളാ​ണ് സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
നെ​ൻ​മ​ണി നെ​ൽ​കൃ​ഷി സ​ബ്സി​ഡി, ക്ഷീ​ര സാ​ഗ​രം, പെ​ണ്‍​മ സ്ത്രീ​ക​ൾ​ക്ക് സം​രം​ഭ​ത്വ സ​ഹാ​യം ന​ൽ​ക​ൽ, സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​രി​പാ​ല​ന പ​ദ്ധ​തി, ജ​ലാ​ശ​യ​ങ്ങ​ലി​ൽ മ​ത്സ്യ വി​ത്ത് നി​ക്ഷേ​പി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, റോ​ഡ് ന​വീ​ക​ര​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം, കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക്ഷേ​മം, വ​യോ​ജ​ന​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഭ​വ​ന നി​ർ​മ്മാ​ണം, മൃ​ഗ സം​രം​ക്ഷ​ണം, ദാ​രി​ദ്യ്ര​ല​ഘൂ​ക​ര​ണം, ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക്ക​ര​ണം തു​ട​ങ്ങീ ജി​ല്ല​യു​ടെ സ​മ​ഗ്ര മു​ന്നേ​റ്റ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് 2023 - 2024 വ​ർ​ഷ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉൗ​ന്ന​ൽ ന​ൽ​കി​യ​ത്. പ​ദ്ധ​തി​ക​ളി​ൽ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു​ള​ള ച​ർ​ച്ച​യും വി​ല​യി​രു​ത്ത​ലും ന​ട​ന്നു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബീ​ന ജോ​സ്, ജു​നൈ​ദ് കൈ​പ്പാ​ണി, സു​രേ​ഷ് താ​ളൂ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​കെ. റ​ഫീ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​സി. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.