ഏ​കീ​കൃ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം തുടങ്ങി
Tuesday, March 21, 2023 11:17 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഇ ​ഹെ​ൽ​ത്ത് സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​കീ​കൃ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് (യു​എ​ച്ച്ഐ​ഡി) വി​ത​ര​ണം ആ​രം​ഭി​ച്ചു. ഇ​തു​പ​യോ​ഗി​ച്ച് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി സൂ​ക്ഷി​ക്കും.
കാ​ർ​ഡി​ലെ ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്പോ​ൾ ഡോ​ക്ട​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഈ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ൽ തു​ട​ർ​ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​കും. അ​സു​ഖ​ത്തി​ന്‍റെ​യും മ​രു​ന്നി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ, മ​റ്റ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ എ​ന്നി​വ ഓ​ണ്‍​ലൈ​നാ​യി സൂ​ക്ഷി​ക്കു​ന്ന​തു മൂ​ലം രോ​ഗി​ക്ക് ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​പ്പ​റു​ക​ൾ കൊ​ണ്ടു​പോ​കാ​തെ ത​ന്നെ കേ​ര​ള​ത്തി​ൽ ഇ​ഹെ​ൽ​ത്ത് ന​ട​പ്പാ​ക്കി​യ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ളു​പ്പ​ത്തി​ൽ ചി​കി​ത്സ തേ​ടാ​ൻ ക​ഴി​യും.
ഇ​ഹെ​ൽ​ത്ത് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലെ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ, സ്കാ​നിം​ഗ് തു​ട​ങ്ങി​യ​വ​യ്ക്ക് മു​ൻ​കൂ​റാ​യി ബു​ക്ക് ചെ​യ്യാം. ടെ​സ്റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​യി ക​ഴി​ഞ്ഞാ​ൽ രോ​ഗി​യു​ടെ മൊ​ബൈ​ലി​ൽ മെ​സേ​ജ് വ​രു​ന്ന സം​വി​ധാ​നം ഇ​തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്.
രോ​ഗി​ക​ളു​ടെ മു​ൻ​കാ​ല രോ​ഗം, കു​ടും​ബ​ത്തി​ലെ പാ​ര​ന്പ​ര്യ അ​സു​ഖം, താ​മ​സ​സ്ഥ​ല​ത്തെ കു​ടി​വെ​ള്ളം, മാ​ലി​ന്യം തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് മൂ​ലം പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും. ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ന​ൽ​കു​ന്ന​ത്. യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ധാ​റി​ന്‍റെ ഒ​റി​ജി​ന​ലും ലി​ങ്ക് ചെ​യ്ത മൊ​ബൈ​ലും ക​യ്യി​ൽ ക​രു​ത​ണം.