‘ത​ണ്ണീ​ർ​ക​ണ്ണി, ക​രു​താം നാ​ളേ​ക്കാ​യ്; തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു
Thursday, March 23, 2023 12:12 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പും രാ​ഷ്ട്രീ​യ ഗ്രാ​മ സ്വ​രാ​ജ് അ​ഭി​യാ​നും സം​യു​ക്ത​മാ​യി ’ത​ണ്ണീ​ർ​ക​ണ്ണി, ക​രു​താം നാ​ളേ​ക്കാ​യ്’ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി, പ​ന​മ​രം, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ എ​ന്നീ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ര​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ല സ്വ​യം​പ​ര്യാ​പ്ത​ത എ​ന്ന പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ടീം ​ഉ​ണ​ർ​വ് ക​ലാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട​കാ​വി​ഷ്ക്കാ​രം ന​ട​ന്ന​ത്. കാ​ന്പെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പൂ​മ​ല കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​റി​ലെ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു.
ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ന്‍റി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഷാ​ജി ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ന​ന്ത​വാ​ടി കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​എ​സ്ജി​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി കോ​ഓ​പ​റേ​റ്റീ​വ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പി.​കെ. സു​ധീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ന​മ​രം ഡ​ബ്യു​എം​ഒ ഇ​മാം ഗ​സാ​ലി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ കാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ഡ​ബ്യു​എം.​ഒ ഇ​മാം ഗ​സാ​ലി ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പി.​ടി അ​ബ്ദു​ൾ അ​സീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സു​ധി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​ന​ന്ത​വാ​ടി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി​നി ബാ​ബു, എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജ്, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മീ​രാ​ഭാ​യി, എ​ൽ​എ​സ്ജെ​ഡി. സീ​നി​യ​ർ സൂ​പ്ര​ണ്ട് ശ്രീ​ജി​ത്ത് ക​രി​ങ്ങാ​ളി, എ​ൽ​എ​സ്ജി​ഡി ജൂ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രാ​യ ജോ​സ് തോ​മ​സ്, സി. ​സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ഷ്ട്രീ​യ ഗ്രാ​മ​സ്വ​രാ​ജ് അ​ഭി​യാ​ൻ ജി​ല്ലാ ഡി​പി​എം ജെ.​എ​ൽ. അ​നീ​ഷ്, ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് എ​ക്സ്പെ​ർ​ട്ട് കെ.​ആ​ർ. ശ​ര​ത്, ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.