ലോക ജലദിനം: ക്ലാസും ക്വിസ് മത്സരവും നടത്തി
1280981
Saturday, March 25, 2023 11:22 PM IST
തരിയോട്: ലോക ജല ദിനാഘോഷത്തിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ സഹായ സംഘടനയായ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസിന്റെ(സ്റ്റാർസ്) നേതൃത്വത്തിൽ വെങ്ങപ്പള്ളി, തരിയോട് പഞ്ചായത്തുകളിൽ ക്ലാസും ക്വിസ് മത്സരവും നടത്തി. വെങ്ങപ്പള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷംന റഹ് മാൻ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ദീപ രാജൻ, അംഗങ്ങളായ ശ്രീജ ജയപ്രകാശ്, ശാരദ ബാലൻ, അനിത, ഐസിഡിഎസ് സൂപ്പർവൈസർ ഗീത, സ്റ്റാർസ് കോ ഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു. ഡോ.ദിവ്യ പിള്ള, ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേശ് എന്നിവർ ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ ജിഷ, പദ്മിനി, സീമ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. പി.ഡി. അനഘ മത്സരം നിയന്ത്രിച്ചു.
തരിയോടിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു വാർഡ് അംഗം സിബിൽ എഡ്വേഡ് അധ്യക്ഷത വഹിച്ചു. സ്റ്റാർസ് കോ ഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ, സിഡിഎസ് ചെയർപേഴ്സണ് രാധ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ സ്വപ്ന ശ്യാം ഘോഷ്, തങ്കമ്മ, ഗിരിജ എന്നിവർ യഥാക്രമം ഒന്നു മുതൽ മുന്നു വരെ സ്ഥാനം നേടി. ഷമീം പാറക്കണ്ടി സമ്മാന വിതരമം നടത്തി.