യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
1282314
Thursday, March 30, 2023 12:16 AM IST
കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി റസാഖ് കൽപ്പറ്റ സംഗമം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ, അഡ്വ.ടി.ജെ. ഐസക്ക്, എ.പി. ഹമീദ്, സി.കെ. നാസർ, അലവി വടക്കേതിൽ, പി. വിനോദ് കുമാർ, എ.പി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.