ഉദയ ഗവ. യുപി സ്കൂൾ സുവർണ ജൂബിലി സമാപനം ഒന്നിന്
1282318
Thursday, March 30, 2023 12:16 AM IST
പുൽപ്പള്ളി: ശശിമല ഉദയ ഗവ.യുപി സ്കൂൾ സുവർണ ജൂബിലി ആഘോഷം സമാപനവും പൂർവ അധ്യാപക- വിദ്യാർഥി സംഗമവും ഒന്നിന് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജോബി കരോട്ടുക്കുന്നേൽ, ടി.ടി. ആശ, ജോസ് കവളക്കാട്ട്, ഷിജോയ് മാപ്ലശേരി, ജിബിൻ വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30ന് പൂർവ വിദ്യാർഥി സംഗമം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പദ്മശ്രീ ചെറുവയൽ രാമൻ, ഡോ.കെ.എസ്. പ്രേമൻ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം നാലിന് സ്കൂൾ വാർഷികവും ജൂബിലി സമാപന സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ശ്രുതി രജനീകാന്ത് വിശിഷ്ടാതിഥിയാകും. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തും. എഇഒ വി.ടി. ഏബ്രഹാം അവാർഡുദാനം നിർവഹിക്കും. തുടർന്ന് ഗാനമേള ഉണ്ടാകും.